mp

പാർലമെന്റിൽ എത്താത്ത പ്രധാനമന്ത്രി ഇന്ത്യൻ

ജനാധിപത്യത്തിന് ആപത്ത്: എം.പി.വീരേന്ദ്രകുമാർ

കോഴഞ്ചേരി : പാർലമെന്റിൽ പതിവായി എത്താത്ത പ്രധാനമന്ത്രി ഇന്ത്യൻ ജനാധിപത്യത്തിന് ആപത്താണെന്ന് എം.പി വീരേന്ദ്രകുമാർ എം.പി അഭിപ്രായപ്പെട്ടു. ലോക് താന്ത്രിക്ക് ജനതാദൾ സംസ്ഥാന നേതൃത്വ ക്യാമ്പ് ചരൽക്കുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് പ്രശ്‌​നങ്ങൾ ഉണ്ടാകുമ്പോൾ എല്ലാവരെയും ഏകോപിപ്പിച്ച് ചർച്ച നടത്തുവാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നില്ല. പ്രതിപക്ഷത്തെ അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്യുന്നില്ല. അധികാരം പങ്കു വയ്ക്കലാണ് ജനാധിപത്യത്തിന്റെ പ്രാഥമിക തത്വം പോലും വിസ്മരിക്കുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. ഇന്ത്യയുടെ ഭരണാധികാരികൾ രാജ്യത്തെ വലതുപക്ഷത്തേയ്ക്ക് കൊണ്ടുപോവുകയാണെന്നും ഇന്ത്യയുടെ ജനാധിപത്യം അപകടത്തിലാവുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോക് താന്ത്രിക്ക് ജനതാദൾ സംസ്ഥാന അദ്ധ്യക്ഷൻ എം.വി. ശ്രേയസ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യ സെക്രട്ടറി ജനറൽ ഡോ.വർഗീസ് ജോർജ്, ഷെയ്ക്ക് പി.ഹാരീസ്, മുൻ മന്ത്രി വി.സുരേന്ദ്രൻ പിള്ള, മുൻ എം.എൽ.എ എം.കെ.പ്രേം കുമാർ, അഡ്വ.മണ്ണടി അനിൽ, അഡ്വ. വി.കുഞ്ഞാലി, ജോ എണ്ണയ്ക്കാട്,കെ.ശങ്കരൻ, എം.കെ.ഭാസ്​കരൻ, രാജേഷ് പ്രേം, എം.കെ.വത്സലൻ, മനോജ് മാധവശ്ശേരി, കുഞ്ഞുരാമൻ പാനൂർ, ചന്ദ്രൻ, അജയകുമാർ, ജോസി എന്നിവർ സംസാരിച്ചു.