pramadom
ഹരിതകേരളമിഷനും കൃഷിവകുപ്പും ഗ്രാമപഞ്ചായത്തും മറ്റു വിവിധ വകുപ്പുകളും സം​യു​ക്തി ന​ടത്തിയ​പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി കെ ഉദ്ഘാടനം ചെ​യ്യുന്നു

പ്രമാടം : പ്രമാടം പഞ്ചായത്തിൽ തരിശുരഹിതപഞ്ചാ​യത്ത് പദ്ധതി തയാറാകുന്നു. 19 വാർഡുകളിലായി തരിശായികിടക്കുന്ന നെൽവയലുകളും മറ്റ് സ്ഥലങ്ങളും കൃഷി യോഗ്യമാക്കി ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. പഞ്ചായത്തിൽ ആദ്യ സർവേയുടെ അടിസ്ഥാനത്തിൽ 35 ഏക്കർ സ്ഥലം തരിശു ഉള്ളതായിട്ടാണ് കണ്ടെത്തൽ. ഇതിനായി വാർഡുതലത്തിൽ ആലോചനായോഗം ചേരുന്നതിനും ഉടമകളുമായിസംസാരിച്ച് കൃഷിക്കായി സ്ഥലം വിട്ടു നൽകണമെന്ന് യോഗത്തിൽ നിർദ്ദേശിക്കാനും തീരുമാനിച്ചു. ചിങ്ങം ഒന്നിന് തെരഞ്ഞെടുക്കപ്പെടുന്ന വാർഡുകളിൽ ഒരുതരിശു കൃഷിഭൂമി എങ്കിലും കൃഷി യോഗ്യമാക്കി കൃഷിയിറക്കുന്നതിനാണ് തീരുമാനം. ഹരിതകേരളമിഷനും കൃഷിവകുപ്പും പഞ്ചായത്തും മറ്റു വിവിധ വകുപ്പുകളും സംയുക്തമായിട്ടാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോഡിനേ​റ്റർ ആർ.രാജേഷ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലീലാ രാജൻ, മിനിവിനോദ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസിജെയിംസ് അംഗങ്ങളായ ആനന്ദവല്ലിയമ്മ, സുലോചനദേവി, സുശീലഅജി, കെ.പ്രകാശ്കുമാർ അന്നമ്മഫി​ലിപ്പ് അശ്വതിസുഭാഷ് ദീപാരാജൻ മിനി മറിയം ജോർജ്ജ്, കൃഷി ഓഫിസർ ഷീ​ന എസ്.മിനി തോമസ്, ഉഷാ ശിവൻ എന്നിവർ പ്രസംഗിച്ചു. ഇതിനോടൊപ്പം തന്നെ പഞ്ചായത്തിലെ മൂന്ന് വിദ്യാലയങ്ങളിൽ പച്ചത്തുരുത്ത് സ്ഥാപിക്കുന്നതിനും തീരുമാനമെടുത്തു. നേതാജി ഹയർസെക്കൻഡറി സ്‌കൂൾ, പ്രഗതിഇംഗ്ലീഷ് മീഡിയം, സ്‌കൂൾ ഗവൺമെന്റ് എൽ.പി.എസ്,വി.കോട്ടയം എന്നീസ്‌കൂളുകളിലാണ് ആദ്യഘട്ട പദ്ധതി നടപ്പാ​ക്കുക.