മല്ലപ്പള്ളി: പഞ്ചായത്തിന്റെ സഹകരണത്തോടെ മത്സ്യഫെഡ് ഹൈടെക് മത്സ്യ വിൽപ്പനശാലയുടെ പ്രവർത്തനം ആരംഭിച്ചു. സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിൽ ആരംഭിച്ച ഫിഷ്മാർട്ടിന്റെ ഉദ്ഘാടനം അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ. നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവൽ അദ്ധ്യക്ഷനായിരുന്നു. മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ വിൽപ്പന ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിൻ നിർവഹിച്ചു. മൽസ്യഫെഡ് മാനേജിംഗ് ഡയറക്ടർ ഡോ.ലോറൻസ് ഹരോൾഡ്, ഡെപ്യൂട്ടി ജനറൽ മാനേജർ ജില്ലാ മാനേജർ പി.പി.സുരേന്ദ്രൻ, ജില്ലാ മാനേജർ എം.മുഹമ്മദ് ഷെരീഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഹിണി ജോസ്, അംഗം ജോസഫ് ഇമ്മാനുവൽ, മത്സ്യഫെഡ് ഭരണസമിതിയംഗങ്ങളായ ജി.രാജദാസ്, ടി.മനോഹരൻ എന്നിവർ പ്രസംഗിച്ചു.