nss
കാഞ്ഞീറ്റുകര 1666​ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ അഡ്വ. റ്റി.എൻ. ഉപേന്ദ്രനാഥക്കുറുപ്പ് അനുസ്മരണം യൂണിയൻ വൈസ് പ്രസിഡന്റ് ആർ. മോഹൻ കുമാർ നിർവ്വഹിക്കുന്നു.

കോഴഞ്ചേരി: കാഞ്ഞീറ്റുകര 1666​-ാം എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ അഡ്വ. ടി.എൻ. ഉപേന്ദ്രനാഥക്കുറുപ്പ് അനുസ്മരണം യൂണിയൻ വൈസ് പ്രസിഡന്റ് ആർ.മോഹൻ കുമാർ നിർവഹിച്ചു. കരയോഗം പ്രസിഡന്റ് എം.അയ്യപ്പൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഭരണസമിതിയംഗം ഡോ.സുരേഷ് മനാട്ട്, സെക്രട്ടറി കെ.എൻ.രാമചന്ദ്രൻ നായർ, അജയൻ മണ്ണൂർ, പി.ആർ.കൃഷ്ണൻകുട്ടി നായർ, കിഷൻ, ഗീതാകുമാർ എന്നിവർ സംസാരിച്ചു. കരയോഗം വൈസ് പ്രസിഡന്റ് പ്രസന്നകുമാർ പുറംപാറ സ്വാഗതവും, ട്രഷറാർ പ്രസന്നകുമാർ അനുപമ കൃതജ്ഞതയും പറഞ്ഞു.