prathisheda-koottaima
പ്രളയ സെസിനെതിരെ കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രതിഷേധ കൂട്ടായ്മ കെപിസിസി മെമ്പർ പി മോഹൻരാജ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: പ്രളയ സെസിനെതിരെ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കെ.പി.സി.സി മെമ്പർ പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു. വർദ്ധിച്ച സെസ് നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കാൻ ഭരണാധിപന്മാർക്ക് കഴിയണം. അല്ലാത്തവരെ ജനങ്ങൾ താഴെയിറക്കും. വർദ്ധിപ്പിച്ച സെസ് പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് സജി അലക്‌​സാണ്ടർ, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാർ, സുനിൽ എസ്.ലാൽ, സാമുവൽ കിഴക്കുപുറം, എം.എസ് പ്രകാശ്, ജി.ആർ ബാലചന്ദ്രൻ, രാജു നെടവേലിമണ്ണിൽ, അബ്ദുൾ കലാം ആസാദ്, നഹാസ്, അംബികാ വേണു, ആമിന ഹൈദ്രാലി, അഫ്‌​സൽ, മിനി വിൽസൺ, റെജി ബഷീർ, സിസിലി ജോർജ്ജ്, ബഷീർ കുലശേഖരപതി, നജിം രാജൻ, നിഷാദ് ആനപ്പാറ, വിനയൻ ലൂയിസ്, അനു വർഗീസ് എന്നിവർ പ്രസംഗിച്ചു.