111
പഴകുളത്തെ മാക്രിയില്ലാകുളം ഹരിതകേരളം മിഷൻ ജില്ലാകോർഡിനേറ്റർ രാജേഷ് ,പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജി പ്രസന്നകുമാരി, വൈസ് പ്രസിഡന്റ് എ പി സന്തോഷ് എന്നിവർ സന്ദർശിക്കുന്നു.

പഴകുളം: പഴകുളത്തെ മാക്രിയില്ലാകുളം നവീകരിക്കാൻ വഴിതെളിയുന്നു.കുളത്തിന്റെ ശോച്യാവസ്ഥ ഇന്നലെ കേരളകൗമുദി വാർത്തയാക്കിയതിനെതുടർന്ന് ഹരിതകേരളാമിഷൻ ജില്ലാകോർഡിനേറ്റർ രാജേഷ്, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജി. പ്രസന്നകുമാരി, വൈസ് പ്രസിഡന്റ് എ.പി സന്തോഷ് എന്നിവർ ഇന്നലെ കുളം സന്ദർശിച്ചു. കുളം നവീകരിച്ചതിനുശേഷം ഫിഷറീസ് ഡിപ്പാർട്ട്മെന്റുമായി ബന്ധപെട്ട് മീൻവളർത്തൽ പദ്ധതി ആരംഭിക്കുന്നതിനെകുറിച്ചാലോചിക്കുമെന്ന് പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസന്നകുമാരി,ഹരിതകേരളമിഷൻ ജില്ലാകോർഡിനേറ്റർ രാജേഷ് എന്നിവർ പറഞ്ഞു.

ഉദ്യോഗസ്ഥർ കുളം സന്ദർശിച്ചു

ഫിഷറീസ്, മൈനർഇറിഗേഷൻ ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥർ എന്നിവരുടെ സംഘം കുളം സന്ദർശിച്ച് ആവിശ്യമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും തീരുമാനമായി.

തൊഴിലുറപ്പ് പദ്ധതിയിലും മൈനർ ഇറിഗേഷൻ പദ്ധതിയിലുമായി ഉൾപെടുത്തി മാലിന്യം നീക്കി നവീകരിക്കുന്നതിനുള്ള നടപടി ഉടൻ സ്വീകരിക്കും.

രാജേഷ്

(ഹരിതകേരളമിഷൻ ജില്ലാകോർഡിനേറ്റർ)

-കുളത്തിൽ മീൻ വളർത്തൽ പദ്ധതി ആരംഭിക്കും