പത്തനംതിട്ട : ഇത് വില്ലേജ് ആഫിസോ അതോ ചന്തയോ.. ആദ്യം കാണുന്നവർ അങ്ങനെ വിചാരിക്കൂ.. നിന്ന് തിരിയാൻ ഇടമില്ല. ഫയലുകൾ എല്ലാം ചാക്കിൽ കുത്തിനിറച്ചിട്ടിരിക്കുന്നു. പത്തനംതിട്ട വില്ലേജ് ഓഫീസിന്റെ ദുരവസ്ഥയാണിത്. പഴയ റെക്കാഡുകൾ എവിടെയാണെന്ന് ആർക്കും അറിയില്ല. 15 വർഷത്തിലധികമായി പത്തനംതിട്ട കളക്ടറേറ്റിന്റെ ഒന്നാം നിലയിലാണ് വില്ലേജ് ഓഫീസ് പ്രവർത്തിയ്ക്കുന്നത്. പകരം ഓഫീസ് ഇല്ലാഞ്ഞിട്ടല്ല ഈ ദുരിതം. വില്ലേജ് ഓഫിസിന് മാത്രമായി ഒരു കെട്ടിടം പത്തനംതിട്ട കളക്ടറേറ്റ് കോമ്പൗണ്ടിനുള്ളിൽ തന്നെ ഉണ്ട്. എന്നാൽ ഇലക്ഷന് കൊണ്ടുവന്ന ഇ.വി.എം മെഷീൻ ഇതിനുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നത്. മാറ്റണമെങ്കിൽ ഇലക്ഷൻ കമ്മീഷന്റെ നിർദേശം വേണം. ഇത് ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തൽക്കാലം മാറ്റണ്ട എന്നായിരുന്നു കമ്മീഷന്റെ നിലപാട്. ഇലക്ഷൻ കഴിഞ്ഞ് അഞ്ച് മാസം ആകുന്നു. എന്നിട്ടും ദുരിതം അനുഭവിക്കുന്നത് വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരും ഇവിടെ വിവിധ ആവശ്യങ്ങൾക്കെത്തുന്നവരുമാണ്.
ഇടുങ്ങിയ മുറിയിൽ ഫയലും ജീവനക്കാരും
കളക്ടറേറ്റ് കെട്ടിടത്തിന്റെ ഒന്നാമത്തെ നിലയിൽ രണ്ട് മുറികളിലായാണ് വില്ലേജ് ഓഫീസ് പ്രവർത്തിയ്ക്കുന്നത്. വില്ലേജ് ഓഫീസർക്ക് ഒരു മുറിയും ബാക്കിയുള്ളവർക്കായി അടുത്ത മുറിയും. ആകെ എട്ട്പേരാണ് ജീവനക്കാരായി ഉള്ളത്. ചുറ്റിനും ഫയലുകൾ.വില്ലേജ് ഓഫീസറുടെ മുറിയുടെ പകുതി പ്ലാസ്റ്റിക് ചാക്കിൽ ഫയലുകൾ കുത്തിനിറച്ച് കെട്ടിവച്ചിരിക്കുന്നു. അലമാരയോ ഷെൽഫോ മറ്റ് സൗകര്യങ്ങളോ ഇവിടില്ല.വിവരാവകാശം ചോദിച്ച് ആരെങ്കിലും വന്നാൽ പ്ലാസ്റ്റിക് ചാക്കിൽ നിന്ന് വിവരങ്ങൾ കണ്ടു പിടിച്ച് കൊടുക്കേണ്ടി വരും. രേഖകൾ ഏതോക്കെ എവിടെയാണെന്ന് ഉദ്യോഗസ്ഥർക്ക് പോലും അറിയാത്ത സ്ഥിതിയാണ്.
ആകെ ജീവനക്കാർ 8
വില്ലേജ് ഓഫീസർ -1
വില്ലേജ് സീനിയർ അസിസ്റ്റന്റ്-1
വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് -4
ഓഫീസ് അറ്റൻഡന്റ് -1
ഓഫീസ് അസിസ്റ്റന്റ് -1
വില്ലേജിന്റെ പരിധിയിൽപ്പെടുന്നത് 215 കുടുംബങ്ങൾ
ഇലക്ഷൻ കമ്മീഷന്റെ നിർദേശ പ്രകാരം മാത്രമേ ഇ.വി.എം മെഷീൻ എടുത്ത് മാറ്റാൻ സാധിക്കു. പത്തനംതിട്ട പുതിയ വില്ലേജ് ഓഫീസിൽ വച്ചിരിക്കുന്ന ഇ.വി.എം മെഷീൻ മാറ്റി മല്ലപ്പള്ളിയിലെ വെയർഹൗസിൽ വയ്ക്കാൻ കമ്മീഷനോട് അനുമതി തേടിയിരുന്നു. എന്നാൽ അവിടെ തന്നെ വച്ചാൽ മതിയെന്നാണ് കമ്മീഷൻ നിർദേശം നൽകിയത്.
ഇലക്ഷൻ കമ്മീഷൻ അധികൃതർ