കോഴഞ്ചേരി: പമ്പയ്ക്കും പള്ളിയോടങ്ങൾക്കും പുളകമേകി വഞ്ചിപ്പാട്ട് ഉയർന്ന പകലിനെ സമൃദ്ധമാക്കി ആറന്മുളയിൽ വള്ളസദ്യ ആരംഭിച്ചു. പാർത്ഥസാരഥി ക്ഷേത്രത്തിൽ ആയിരക്കണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ എൻ.എസ്. എസ് പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പളളിയോട സേവാസംഘം പ്രസിഡന്റ് ബി. കൃഷ്ണകുമാർ കൃഷ്ണവേണി അദ്ധ്യക്ഷത വഹിച്ചു. ഈ വർഷത്തെ വള്ളസദ്യ വഴിപാട് സ്വീകരിക്കാനായി ആദ്യമെത്തിയത് തെക്കേമുറി പള്ളിയോടമാണ്. പള്ളിയോട സേവാസംഘം പ്രസിഡന്റിന്റെ നേതൃത്വത്തിൽ സത്രക്കടവിൽ തെക്കേമുറി പള്ളിയോടത്തെ സ്വീകരിച്ചു. ആനക്കൊട്ടിലിൽ പ്രത്യേകം തയ്യാറാക്കിയ തൂശനിലയിൽ 64 കൂട്ടം വിഭവങ്ങൾ ഭഗവാന് സമർപ്പിച്ചാണ് സദ്യ ആരംഭിച്ചത്. ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, മുൻ മിസോറാം ഗവർണർ കുമ്മനം രാജേശേഖരൻ, വീണാ ജോർജ്ജ് എം.എൽ.എ, എൻ.എസ്. എസ് രജിസ്ട്രാർ പി.എൻ സുരേഷ്, ദേവസ്വം ബോർഡ് മെമ്പർ ശങ്കർദാസ്, പള്ളിയോട സേവാസംഘം വൈസ് പ്രസിഡന്റ് വെൺപാല സുരേഷ്, സെക്രട്ടറി പി.ആർ.രാധാകൃഷ്ണൻ, ട്രഷറാർ സഞ്ജീവ് കുമാർ, മുൻ എം.എൽ.എ. മാലേത്ത് സരളാദേവി, ഡി.സി.സി പ്രസിഡന്റ് പി. മോഹൻ രാജ്, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഹരിദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ.കൃഷ്ണകുമാർ, എം.ബി.സത്യൻ , വി.വിശ്വനാഥൻ പിളള, ജില്ല കളക്ടർ പി.ബി.നൂഹ്, കൺവീനർ വി.കെ.ചന്ദ്രൻ, പബ്ലിസിറ്റി കൺവീനർ എം. അയ്യപ്പൻകുട്ടി, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ കെ.പി.സോമൻ, മുരളി ജി.പിള്ള, ആർ.വിനോദ്, അനൂപ് ഉണ്ണികൃഷ്ണൻ, പി.ആർ.വിശ്വനാഥൻ നായർ, എ.പി.അശോകൻ, നിർവ്വാഹക സമിതിയംഗങ്ങളായ അജിത് കുമാർ, രാജേന്ദ്രബാബു, ജഗൻമോഹൻദാസ്, കെ. ഹരിദാസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി, ജില്ലാ പഞ്ചായത്ത് അംഗം വിനീത അനിൽ എന്നിവർ പങ്കെടുത്തു.
പ്രയാർ, ചെറുകോൽ, കോഴഞ്ചേരി, തെക്കേമുറി, പുന്നംതോട്ടം, വെൺപാല, ഓതറ, നെടുംപ്രയാർ എന്നീ പള്ളിയോടങ്ങൾക്കാണ് വള്ളസദ്യ നടന്നത്.