bjp-prakadanam
ബി.ജെ.പി ചെങ്ങന്നൂർ ടൗണിൽ നടത്തിയ ആഹ്ലാദ പ്രകടനം

ചെങ്ങന്നൂർ: ബി.ജെ.പിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ജമ്മു കാശ്മീരിന്റെ പ്രത്യേക സ്വയംഭരണ അവകാശ അധികാരം ആർട്ടിക്കിൾ 370 റദ്ദ് ചെയ്യ്ത നടപടിയിൽ കേന്ദ്രസർക്കാരിന് ഐക്യദാർഢൃം പ്രഖ്യാപിച്ച്‌ ബി.ജെ.പി ചെങ്ങന്നൂർ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലിൽ ഉദ്ഘാടനം ചെയ്തു. കാശ്മീരിൽ ഏഴുപതിറ്റാണ്ട് മുമ്പ് കോൺഗ്രസ് കാട്ടിയ അവിവേകം തിരുത്താൻ മോദിസർക്കാർ കാണിച്ച ഇച്ഛാശക്തി ഓരോ ഭാരതീയനും ആത്മാഭിമാനം ഉയർത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറി സതീഷ് ചെറുവല്ലൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം കെ. രമേശ്, മണ്ഡലം വൈസ് പ്രസിഡന്റ് രമേശ് പേരിശേരി, ശ്രീരാജ് ശ്രീവിലാസം, പ്രമോദ് കാരയ്ക്കാട്, സത്യൻ പെണ്ണുക്കര, അനിൽ ജോൺ, മനു കൃഷ്ണൻ, ജയശ്രീ ആല, സുരേഷ് അമ്പീരേത്ത്, പ്രമോദ് കോടിയാട്ടുകര, ബി. ജയകുമാർ, അനീഷ് മുളക്കുഴ, എസ്. കെ രാജീവ്, സുനിൽകുമാർ, വിജയൻ എന്നിവർ പ്രസംഗിച്ചു.