പത്തനംതിട്ട: വലഞ്ചുഴി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ച കേസിൽ തിരുവനന്തപുരം സ്വദേശി പിടിയിൽ. പങ്ങോട് കാഞ്ചിനട മറ്റത്തുകര ചരുവിള വിനോദിനെ (27)യാണ് പത്തനംതിട്ട ഡിവൈഎസ് പി കെ. സജീവ്, സിഐ എസ്. ന്യൂമാൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. നിരവധി മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വിനോദിനെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുത്തശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അടൂർ, പങ്ങോട്, പലോട് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കാണിക്കവഞ്ചി മോഷണ കേസുകളിലെ പ്രതിയാണ് വിനോദ്