kuttappan
കിടങ്ങന്നൂർ ശരണാലയം ഏറ്റെടുത്ത് ചാലാപ്പള്ളി കൊല്ലരേത്ത് കുട്ടപ്പൻ

കിടങ്ങന്നൂർ: ഉറ്റവർ കൈയോഴിഞ്ഞ കുട്ടപ്പന്(82) തണലായി കിടങ്ങന്നൂർ കരുണാലയം. ചാലാപ്പള്ളി കൊല്ലരത്തു കുട്ടപ്പനെയാണ് കിടങ്ങന്നൂർ കരുണാലയം അമ്മവീട് ഏറ്റെടു​ത്തത്. വാർദ്ധക്യ രോഗങ്ങളാൽ യാതന അനുഭവിച്ചിരുന്ന കുട്ടപ്പനെ റാ​ന്നി എം.എൽ.എ. രാജു ഏബ്രഹാമിന്റെ ശുപാർശ പ്രകാരം കാരുണാലയം അമ്മവീട് ഏറ്റെടുക്കുകയായിരുന്നു. ഭാര്യയുടെ മരണശേഷം കുട്ടപ്പൻ താമസിച്ചി​രുന്നത്​ ഭാര്യയുടെ ആദ്യ വകയിലെ മകനോടൊപ്പമായിരുന്നു. പതിനാറു വർഷക്കാലം ഈ മകന്റെ സംരക്ഷണയിലായിരുന്ന കുട്ടപ്പന് അടുത്തിടെയായി പരസഹായം കൂടാതെ ദൈനംദിന കാ​ര്യങ്ങൾപോലും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായി. കൂ​ലിപ്പണി ചെയ്താണ് മകൻ ഈ കുടുംബം നോക്കിയിരുന്നത്. അച്ഛന്റെ ഈ അവസ്ഥ കാരണം മകന് ജോലിക്ക് പോലുംപോകാൻ സാധിക്കാത്ത സാഹചര്യമായിരുന്നു.തുടർന്ന് കിടങ്ങന്നൂർ കരുണാലയം അമ്മവീട് കുട്ടപ്പനെ ഏറ്റെടുക്കുകയായിരുന്നു.