assam1

ആറന്മുള: പ്രളയക്കെടുതി അനുഭവിക്കുന്ന ആസാം ജനതയ്ക്ക് കൈത്താങ്ങായി ആറന്മുള എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ. അരി, പഞ്ചസാര, സോപ്പ്, മെഴുകുതിരി, ഡ്രസ്സ് മെറ്റീരിയൽ, മരുന്നുകൾ, സാനിറ്ററി നാപ്കിൻ മുതലായവ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ ശേഖരിച്ച് കളമശ്ശേരിയിൽ എത്തിച്ചു. പ്രോഗ്രാം ഓഫീസർ അനൂപ്.കെ.ടി, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ദിവ്യ എസ്, ആശാ.കെ എ​ന്നിവർ നേതൃത്വം നൽകി.