con

അടൂർ: പിണറായി സർക്കാരിനെയും സി.പി.എമ്മിനെയും രക്ഷിക്കാൻ ഇനിയും ആർക്കും കഴിയില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ അഭിപ്രായപ്പെട്ടു. കെ.എസ്.യു - യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ കള്ളകേസെടുത്ത നടപടിയിൽ പ്രതിഷേധിച്ച് ഡിവൈ.എസ്.പി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു.ആന്റോ ആന്റണി എം.പി, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, പന്തളം പ്രതാപൻ, തോപ്പിൽ ഗോപകുമാർ, ഏഴംകുളം അജു, ,പഴകുളം ശിവദാസൻ , ബിജിലി ജോസഫ് ,അഡ്വ.ബിജു വർഗീസ്, ഡി.എൻ.തൃദീപ്, ബിജു ഫിലിപ്പ്,സുധാകുറുപ്പ്, എസ്.ബിനു, ബാബു ദിവാകരൻ,ജി.രഘുനാഥ്, ആനന്ദപ്പള്ളി സുരേന്ദ്രൻ, കുഞ്ഞുകുഞ്ഞമ്മ ജോസഫ്,എം.ആർ.ജയപ്രസാദ്, സുധ നായർ, മഞ്ചു വിശ്വനാഥ്, പി.വിജയമ്മ, ജോസ് പെരിങ്ങനാട്, ഗീത ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സെൻട്രൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് നഗരസഭാ കവാടത്തിന് സമീപം പൊലീസ് തടഞ്ഞു. ഇതിനിടയിൽ ബാരിക്കേഡ് കെട്ടിവച്ചിരുന്ന ഇലക്ട്രിക്ക് പോസ്റ്റ് ഇളകി വൈദ്യുതി ലൈനിൽ നിന്ന് തീപ്പൊരി ചിതറിയത് പരിഭ്രാന്തി പരത്തി. തുടർന്ന് പോസ്റ്റിൽ കെട്ടിവച്ചിരുന്ന കയർ നീക്കം ചെയ്തു. മാർച്ചിന് ഷിബു ചിറക്കരോട്ട്, ഇ.എ. ലത്തിഫ്, ഡി. ശശികുമാർ ,ജോൺകുട്ടി, മണ്ണടി മോഹനൻ, റെജി മാമൻ, കമറുദ്ദീൻ മുണ്ടുതറയിൽ, രാജേന്ദ്രൻ നായർ, വാഴുവേലിൽ രാധാകൃഷ്ണൻ, ബിനു.പി.രാജൻ, ജോയി മണക്കാല, നിസാർ കാവിളയിൽ, എം.ആർ.രാജൻ, ആർ.അശോകൻ, എൻ.കണ്ണപ്പൻ, ഷെല്ലി ബേബി, ജോയി ജോർജ്, അംജിത്ത്, ജിതിൻ നൈനാൻ, രതീഷ് സദാനന്ദൻ, പള്ളിയ്ക്കൽ ശിവപ്രസാദ്, മുണ്ടപ്പളളി അനിൽ, വിമൽ കൈതയ്ക്കൽ, മുണ്ടപ്പള്ളി സുഭാഷ്, ഗോപു കരുവാറ്റ, റെജി കുമ്പക്കാട്, അജിത്ത് ഗോപാൽ, ഷിഹാബ് പഴകുളം, അഡ്വ.രാജീവ് എന്നിവർ നേതൃത്വം നല്കി.