pamba

പത്തനംതിട്ട: ജില്ലയിൽ മഴ കനത്തതിനെ തുടർന്ന് വെളളപ്പൊക്ക ഭീതി. പമ്പയാർ നിറഞ്ഞ് തീരത്തേക്ക് കയറി ഒഴുകുന്നു. തിരുവല്ലയിൽ 12 വീടുകൾ തകർന്നു. മൂഴിയാർ, മണിയാർ ഡാമുകളുടെ ഷട്ടറുകൾ ഇന്ന് തുറന്നേക്കും. ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. റാന്നി അരയാഞ്ഞിലിമണ്ണിൽ ചപ്പാത്ത് മുങ്ങിയതിനെ തുടർന്ന് 400കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കോഴഞ്ചേരിയിലും തിരുവല്ലയിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ആറൻമുള വളളസദ്യയ്ക്കെത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വളളങ്ങൾ എത്തുന്ന സത്രക്കടവിൽ അഗ്നിരക്ഷാ സേന സജ്ജീകരണങ്ങളുമായി എത്തിയിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ 25അംഗ സംഘം തമിഴ്നാട് ആരക്കോണത്ത് നിന്ന് ഇന്നലെ രാത്രി പത്തനംതിട്ടയിലെത്തി. കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഗവി വിനോദ സഞ്ചാരം താത്കാലികമായി നിറുത്തിവച്ചു.