ചെങ്ങന്നൂർ: പമ്പ, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ താലൂക്ക് ഓഫീസിൽ സജി ചെറിയാൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു.
പമ്പയാറിന്റെ വൃഷ്ടി പ്രദേശത്ത് മഴ കനക്കുന്നതിനാൽ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നു.
ചെങ്ങന്നൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.
ചെങ്ങന്നൂർ താലൂക്ക് ഓഫീസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ബന്ധപ്പെടേണ്ട നമ്പറുകൾ:-0479 2452334,9496231626,8089106500,9447495009.
താലൂക്കിലെ എല്ലാ വില്ലേജ് ഓഫീസുകളും,പൊലീസ്,ഫയർ സ്റ്റേഷനുകളും എല്ലാ സംവിധാനങ്ങളോടും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട് അടിയന്തിര ഘട്ടങ്ങളിൽ ബന്ധപ്പെടാവുന്നതാണ് പൊലീസ്:-0479 2452226,ഫയർ:-0479 2456094,101.
എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളും 24 മണിക്കൂർ പ്രവർത്തിക്കുവാൻ നിർദേശം നൽകി.
ജാഗ്രതാ നിർദ്ദേശം നൽകുന്നതിന് അനൗണ്സ്മെന്റ്റ് ആരംഭിച്ചിട്ടുണ്ട്
ഏതെങ്കിലും തരത്തിൽ അപകട സാദ്ധ്യത ഉണ്ടായാൽ കൺട്രോൾ റൂമുകളിൽ ബന്ധപ്പെടേണ്ടതാണ്.
പമ്പയുടെ ഏറ്റവും തീരത്തു താമസിക്കുന്നവർ ക്യാമ്പുകളിലേക്ക് മാറേണ്ടതാണെന്ന് സജി ചെറിയാൻ അറിയിച്ചു.