pamba-river

ശബരിമല: കക്കി, പമ്പ നദികളിൽ ജലനിരപ്പ് ഉയർന്നതോടെ പമ്പാ മണപ്പുറത്ത് വെള്ളംകയറി. ത്രിവേണിക്ക് സമീപം കൊച്ചു പാലത്തിന് താഴെ മണൽപ്പുറത്തെ കടകളിലേക്കും വെള്ളം കയറിത്തുടങ്ങി. ഇന്നലെ ഉച്ചയോടെ ജലനിരപ്പ് കുറഞ്ഞെങ്കിലും വനമേഖലയിൽ മഴ കനത്തതോടെ വൈകുന്നേരമായപ്പോഴേക്കും ജലനിരപ്പ് വീണ്ടും ഉയർന്നു. ത്രിവേണിയിലെ വലിയ നടപ്പാലത്തേയും ചെറിയ നടപ്പാലത്തേയും വെള്ളം മുട്ടിയൊരുമ്മിയാണ് ഒഴുകുന്നത്.