destruction
മരം വീണ് തകർന്ന കവിയൂർ പഞ്ചായത്ത് നാലാം വാർഡിൽ നാഴിപാറ കാഞ്ഞിരംനിൽക്കും പുരയിടം വീട്ടിൽ കുഞ്ഞച്ചന്റെ വീടു

തിരുവല്ല: കാറ്റിലും മഴയിലും തിരുവല്ല താലൂക്കിൽ ഏഴു വീടുകൾ കൂടി തകർന്നു. കവിയൂർ കോട്ടൂർ കാഞ്ഞിരംനിൽക്കും പുരയിടത്തിൽ പങ്കജാക്ഷി, കുഞ്ഞച്ചൻ, മോഹൻദാസ് എന്നിവരുടെ വീടുകൾക്ക് മുകളിൽ മരംവീണ് ഭാഗീകമായി തകർന്നു. കവിയൂർ ഞാൽഭാഗം കണ്ണൻകുളത്തിൽ പ്രമോദിന്റെ വീടിനു മുകളിൽ തേക്കുമരം വീണ് മേൽക്കൂരയ്ക്ക് നാശനഷ്ടം ഉണ്ടായി. കോട്ടൂർ ചെറുപുഴ കാലായിൽ ഏലിയാമ്മയുടെ വീടിനു മുകളിലും മരം വീണു നാശം സംഭവിച്ചു. നിരണം കിഴക്കുംഭാഗം മാലിപ്പുറത്ത് ചിറമേൽ വർഗീസ് എബ്രഹാമിന്റെ വീടിനു മുകളിൽ ആഞ്ഞിലിമരം വീണ് മേൽക്കൂര ഭാഗീകമായി തകർന്നു. പെരിങ്ങര ഇറാമ്പള്ളിൽ വൈശാഖിന്റെ വീടിനും മരം വീണു നാശം സംഭവിച്ചു.