anusmaranam
ഉഴവൂർ വിജയൻ അനുസ്മ​രണം

പന്തളം: മതേതരത്വത്തിനും ദേശീയതയ്ക്കും വേണ്ടി നിലകൊണ്ട നേതാവായിരുന്നു ഉഴവൂർ വിജയനെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. പന്തളത്ത് സംഘടിപ്പിച്ച ഉഴവൂർ വിജയൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ദേശീയത ഭീഷണി നേരിടുന്ന ഘട്ടത്തിൽ ഉഴവൂർ വിജയൻ ഉയർത്തി പിടിച്ച ആശയങ്ങളുടെ പ്രസക്തി വർദ്ധിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എസ്.സാബുഖാന്റെ അദ്ധ്യക്ഷതയിൽ ചിറ്റയം ഗോപകുമാർ എം.എൽ.‌എ. മുഖ്യ പ്രഭാഷണം നടത്തി. കെ.പി.ചന്ദ്രശേഖരക്കുറുപ്പ് , മുണ്ടക്കൽ ശ്രീകുമാർ, മാത്യൂസ് ജോർജ്, പ്രൊഫ.ഏബ്രഹാം തലവടി, പ്രൊഫ.രാജശേഖരൻ നായർ, ചെറിയാൻ ജോർജ് തമ്പു, ജോസ് കുറഞ്ഞൂർ, വർഗീസ് മാത്യു, രാജൻ അനശ്വര, വെള്ളൂർ വിക്രമൻ, സുബിൻ വർഗീസ്, ഇടത്തിട്ട സത്യൻ,ചന്ദ്രമോഹൻ, സുബിന് തോമസ്, ചിഞ്ചു ജേക്കബ്, കലഞ്ഞൂർ മുരളി, ഗോപാലൻ നായർ എന്നിവർ സംസാരിച്ചു.