22
തോട്ടുവാതോട് കരകവിഞ്ഞ് മുന്നാറ്റുകര കുടിവെള്ളപദ്ധതി നിൽകുന്നസ്ഥലത്ത് വെള്ളം കയറിയപ്പോൾ

പള്ളിക്കൽ : പള്ളിക്കലാറിന്റെ കൈവഴിയായ തോട്ടുവാതോട് കരകവിഞ്ഞ് സമീപത്തെ കൃഷിയിടങ്ങളിലും വീടുകളിലും വെള്ളകയറി. മേക്കുന്നുമുകൾ ജംഗ്ഷന് സമീപം മുതൽ തെങ്ങമം ഹൈസ്കൂൾ വരെയുള്ള ഭാഗത്താണ് കൂടുതലായും വെള്ളംകയറിയത് . വീടുകളിലേക്ക് ചെറിയതോതിൽ വെള്ളംകയറിയപ്പോഴെ ഔളുകൾ അടുത്ത ബന്ധുവീടുകളിലേക്ക് താമസംമാറി. കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി.