തിരുവല്ല: തിരുവല്ല താലൂക്കിൽ ആരംഭിച്ചത് 28 ദുരിതാശ്വാസ ക്യാമ്പുകൾ. 338 കുടുംബങ്ങിൽ നിന്നുള്ള 1331പേർ ഇവിടെയുണ്ട്. കുറ്റപ്പുഴ വില്ലേജിലെ തിരുമൂലപുരം സെന്റ്‌ തോമസ് സ്‌കൂളിൽ 43 കുടുംബങ്ങളിൽ നിന്നുള്ള 182 പേരാണുള്ളത്.തോട്ടപ്പുഴശേരി ചെറുപുഷ്പം സ്‌കൂളിൽ 21 കുടുംബങ്ങളിലെ 80പേരും എം റ്റി എൽ പി എസിൽ 13 കുടുംബങ്ങളിൽ നിന്നുള്ള 24 പേരുമുണ്ട്. കവിയൂർ വില്ലേജിൽ തോട്ടഭാഗം എൽ പി എ സി ലെ ക്യാമ്പിൽ 13 കുടുംബങ്ങളിലെ 24 പേരുണ്ട്.കോയിപ്രത്ത് സെന്റ്‌തോമസ് എൽ പി എ സിൽ 7 കുടുംബങ്ങളിലെ 25 പേരും തട്ടയ്ക്കാട് ഐ പി സി ഹാളിൽ ആറ് കുടുംബങ്ങളിലെ 23പേരും കുമ്പനാട്‌ മോഡൽ എൽ പി എ സി ൽ ആറ് കുടുംബങ്ങളിലെ 21പേരുമുണ്ട്. ഇരവിപേരൂരിൽ നെല്ലൂർസ്ഥാനം എൻ എസ് എസ് കരയോഗ കെട്ടിടത്തിൽ നാല് കുടുംബങ്ങളിലെ 12പേരും വടികുളം എൻ എസ് എസ് എൽ പി എ സി ൽ ഏഴ് കുടുംബങ്ങളിലെ 23പേരും കണ്ണാട് അംഗൻവാടിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരും നന്നൂർ കമ്മ്യൂണിറ്റി ഹാളിൽ 12 കുടുംബങ്ങളിലെ 46പേരും നന്നൂർദേവിവിലാസം എൽ.പി.എ.സിൽ 19 കുടുംബങ്ങളിലെ 116പേരും അഭയംതേടിയിട്ടുണ്ട്. നെടുമ്പ്രത്ത് കല്ലുങ്കൽ എം.റ്റി എൽ.പി.എസിൽ 10 കുടുംബങ്ങളിലെ 42പേരും കാരാത്ര കമ്മ്യൂണിറ്റി ഹാളിൽ 23 കുടുംബങ്ങളിലെ 83പേരും മലയിത്ര അംഗൻവാടിയിൽ മൂന്ന് കുടുംബങ്ങളിലെ പത്ത്‌പേരും കൊടിക്കൽ എൽ പി എ സി ൽ 21 കുടുംബങ്ങളിലെ 72പേരുമുണ്ട്. കുറ്റൂർ കദളിമംഗലം സ്‌കൂളിൽ ആറു കുടുംബങ്ങളിലെ 22 ഉം ഇ എൽ പി എ സി ൽ 17 കുടുംബങ്ങളിലെ 72 ഉം ഓതറ യു പി എ സി ൽ പത്ത് കുടുംബങ്ങളിലെ 45 ഉം അംഗങ്ങളാണുള്ളത്. തിരുവല്ല വില്ലേജിൽ മതിൽഭാഗം അംഗൻവാടിയിൽ 37 കുടുംബങ്ങളിലെ 180പേരും തിരുമൂല എസ് എൻ വി സ്‌കൂളിൽ 15 കുടുംബങ്ങളിലെ 55പേരും തുകലശേരി സി എം എസ് സ്‌കൂളിൽ 11 കുടുംബങ്ങളിലെ 52പേരുമുണ്ട്, കടപ്ര തേവർ കുഴി എം റ്റി എൽ പി എ സി ൽ 12 കുടുംബങ്ങളിലെ 55പേരും സെൻട്രൽ എൽ പി എ സി ൽ ഏഴ് കുടുംബങ്ങളിലെ 42പേരും കണ്ണഞ്ചേരിയിലെ ക്യാമ്പിൽ 22 കുടുംബങ്ങളിലെ 90പേരും ശക്തിമംഗലം സ്‌കൂളിൽ 41 കുടുംബങ്ങളിലെ 133പേരുമാണ് ശനിയാഴ്ച വൈകുന്നേരം വരെ ദുരിത ബാധിതരായി എത്തിയിരിക്കുന്നത്. പമ്പ, ​ മണിമല നദികളിലും അനുബന്ധതോടുകളിലും ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ക്യാമ്പുകളുടെ എണ്ണം വർദ്ധിക്കാൻ ഇടയുണ്ടെന്നും അതിനാവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും തഹസീൽദാർ ശോഭന ചന്ദ്രൻ പറഞ്ഞു.