alumini-association
കാതോലിക്കേറ്റ് കോളജ് അലുമ്നി അസോസിയേഷന്റെ നേതൃത്വത്തിൽ കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൂർവ്വവിദ്യാർത്ഥി കുടുംബസംഗമവും വാർഷിക ആഘോഷങ്ങളും 'കാർപീഡിയം 2019' ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: അലുമ്നി അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പൂർവവിദ്യാർത്ഥി കുടുംബസംഗമവും വാർഷിക ആഘോഷങ്ങളും ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. അലൂമ്നി അസോസിയേഷൻ പ്രസിഡന്റ് കോളേജ് പ്രിൻസിപ്പൽ ഡോ.മാത്യു പി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കോളജ് റെസിഡന്റ് മാനേജർ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.വി.പി.മഹാദേവൻപിള്ള കോളേജിലെ യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെ മൊമെന്റോ നൽകി. കൊല്ലം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ.എൻ.സുജിത് സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു. ബെന്യാമിൻ മുഖ്യപ്രഭാഷണം നടത്തി.നഗരസഭ അദ്ധ്യക്ഷ ഗീതാ സുരേഷ്, മുൻ കോളജ് പ്രിൻസിപ്പൽ ഫാ.കെ.ടി മാത്തുക്കുട്ടി, കോളജ് ബർസാർ ഡോ.സുനിൽ ജേക്കബ്, അലുമ്നി അസോസിയേഷൻ വൈസ് പ്രസിഡന്റ് സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറി ഡോ.ആർ.സുനിൽകുമാർ, ജോ.സെക്രട്ടറി ഷാജി മഠത്തിലേത്ത് എന്നിവർ പ്രസംഗിച്ചു.ചർച്ചകൾ, സംവാദങ്ങൾ, കലാപരിപാടികൾ, സ്‌നേഹവിരുന്ന് എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.