citu
പത്തനംതിട്ട ജില്ലാ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) പെരുനാട് ഏരിയാ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന കമ്മറ്റി അംഗം മലയാലപ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റാർ: ഏറെക്കാലമായി തകർന്നു കിടക്കുന്ന പുതുക്കട ​ചിറ്റാർ റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് ജില്ലാ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂ​ണിയൻ (സി.ഐ.ടി.യു) പെരുനാട് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്തു. പി.എസ് മോഹനൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.എൻ സദാനന്ദൻ രക്തസാക്ഷി പ്രമേയവും കെ.ആർ രമേശൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. അബ്ദുൾ സമദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി.കെ അനിൽകുമാർ സ്വാഗതവും പി.എം രാജു നന്ദിയും പ​റഞ്ഞു. ഭാരവാഹികളായി പി.എസ് മോഹനൻ (പ്രസി​ഡന്റ്) പി.എൻ സദാനന്ദൻ (വൈസ് പ്രസിഡന്റ്) അബ്ദുൾ സമദ് (സെക്ര​ട്ടറി) കെ.ആർ രമേശ് (ജോയിന്റ് സെക്ര​ട്ടറി) പി.എം രാജു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.