nss
പഴകുളം തെക്ക് പടിഞ്ഞാറ് മന്നം സ്മാരക എൻ എസ് എസ് കരയോഗത്തിന്റെ ഉദ്ഘാടനം കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് അഡ്വ. പായിക്കാട്ട് കേശവപിള്ള ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : പഴകുളം തെക്ക് പടിഞ്ഞാറ് മന്നം സ്മാരക എൻ.എസ്.എസ് കരയോഗത്തിന്റെ ഉദ്ഘാടനവും ഭരണ സമിതി തെരഞ്ഞെടുപ്പും നടന്നു. ആലുംമൂട് കുടുംബശ്രീ ഹാളിൽ നടന്ന ചടങ്ങ് കുന്നത്തൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.പായിക്കാട്ട് കേശവപിള്ള ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് പഴകുളം മുരളി അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് അജിത് കുമാർ ബി.പിള്ള, യൂണിയൻ കമ്മിറ്റിയംഗം ആർ.മുരളീ മോഹൻ, യൂണിയൻ സെക്രട്ടറി കെ.സി.അജിത്കുമാർ, സതീഷ് പഴകുളം,ഡി.ബസന്ത്, കെ.രവീന്ദ്രൻ പിള്ള, കെ.മുരളീധരക്കുപ്പ്, എം ജി പ്രസാദ്, ആർ രാമചന്ദ്രൻ നായർ, ബിന്ദു ബി പൈ ആർ ഗോപാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പഴകുളം മുരളി (പ്രസിഡന്റ്) വി.കെ മുരളീധരൻ (വൈസ് പ്രസിഡന്റ്) ഡി. ബസന്ത് (സെക്രട്ടറി) എം ജി പ്രസാദ് (ജോയിന്റ് സെക്രട്ടറി) ആർ.രാമചന്ദ്രൻ നായർ (ഖജാൻജി) ഡി. ബസന്ത്, ടി.ശശിധരൻ പിള്ള ( യൂണിയൻ പ്രതിനിധികൾ) പ ഴകുളം മുരളി (ഇലക്ടറൽ റോൾമെമ്പർ).