കൊടുമൺ : റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു. ഏഴംകുളം കൈപ്പട്ടൂർ റോഡിൽ കൊടുമൺ വാഴവിള ജംഗ്ഷനിലും ഇടതിട്ട കാവും പാട്ട് ക്ഷേത്രത്തിന് മുമ്പിലുമാണ് കനത്ത മഴയെ തുടർന്ന് വെള്ളം കെട്ടികിടക്കുന്നത്. റോഡിനിരുവശവുമുള്ള പാടശേഖരങ്ങൾ നിറഞ്ഞാണ് മഴ വെളളം റോഡിലേക്ക് കയറിയത്. ഇരുചക്ര വാഹന യാത്രികരാണ് വലയുന്നവരിൽ ഏറെയും പല വാഹനങ്ങളും വെള്ളം കയറി ഓഫായതിനാൽ തള്ളിമാറ്റേണ്ട സ്ഥിതിയാണ്. രാത്രികാലങ്ങളിൽ വാഹനങ്ങൾ പാടശേഖരത്തിലേക്ക് മറിഞ്ഞ് അപകടം ഉണ്ടാകാനുളള സാദ്ധ്യതയേറെയാണ്. കാലാകാലങ്ങളിൽ മാറി വരുന്ന ജനപ്രതിനിധികൾ ഏഴംകുളം - കൈപട്ടൂർ പാതയിലെ വെള്ളകെട്ടിന് ശാശ്വത പരിഹാരം കാണുവാൻ ശ്രമിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.