തിരുവല്ല: നഗരത്തിലെ പ്രൈവറ്റ് ബസ് സ്റ്റാന്റിനു സമീപത്ത് തമിഴ്നാട് സ്വദേശി പോളിന്റെ 19000 രൂപയും മൊബൈൽ ഫോണും മറ്റ് സാധനങ്ങൾ അടങ്ങിയ ബാഗും മോഷ്ടിച്ചയാളെ പിടികൂടി. നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവറായ തിരുവല്ല റയിൽവേ സ്‌റ്റേഷനു കിഴക്കുവശം പുതുച്ചിറയിൽ വീട്ടിൽ അനിൽകുമാർ (മച്ചാൻ- 42 ) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെയാണ് സംഭവം. സി.ഐ.പി.ആർ.സന്തോഷ്, എസ്.ഐ. ജിബു ജോൺ, സി.പി.ഓ മാരായ സജിത്രാജ് ,മനോജ് കുമാർ. ശരത് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.