പത്തനംതിട്ട : തൈക്കാവ് ഹയർസെക്കൻഡറി സ്കൂളിന് സമീപം സ്ഥലത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. സ്വകാര്യ വ്യക്തിയുടെ സ്ഥലമാണിത്. സ്കൂളിലേക്ക് പോകുന്ന വഴിയായതിനാൻ അപകടം സംഭവിക്കാൻ സാദ്ധ്യതയുണ്ട്. അദ്ധ്യാപകരും വിദ്യാർത്ഥികളും വാഹനത്തിലും അല്ലാതെയും കടന്നു പോകുന്നതും ഇതുവഴിയാണ്. ഇതിന് സമീപം മണ്ണ് ഇടിയുന്നുണ്ട്. ഒരു തേക്കും മരുതി മരവും ഭിത്തിയോട് ചേർന്ന് നിൽപ്പുണ്ട്. ഉടനേ തന്നെ അപകടവസ്ഥായിലായ മരങ്ങൾ മുറിച്ചു മാറ്റുമെന്ന് ഉടമ അധികൃതരെ അറിയിച്ചിട്ടുണ്ട്.