sava-
സേവാഭാരതി ഉൽപന്ന ശേഖരണം കേരളാ കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാനും നഗരസഭാ കൗൺസിലറുമായ രാജൻ കണ്ണാട്ട് ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: സേവാഭാരതി ചെങ്ങന്നൂർ സമിതിയുടെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ ടൗണിൽ വടക്കൻ കേരളത്തിലെ പ്രളയബാധിതർക്കായി ഉൽപ്പന്നശേഖരണം ആരംഭിച്ചു. നഗരസഭാ കൗൺസിലർ രാജൻ കണ്ണാട്ട് ഒരു ചാക്ക് അരി നൽകി ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ് വിഭാഗ് കാര്യവാഹ് ഒ.കെ അനിൽ കുമാർ, ബി.ജ.പി ജില്ലാ ജനറൽ സെക്രട്ടറി എം.വി ഗോപകുമാർ, ഖണ്ഡ് സേവാ പ്രമുഖ് ബി. ജയകുമാർ, സേവാ ഭാരതി ജനറൽ സെക്രട്ടറി ഗിരീഷ് നടരാജൻ, സജു ഇടക്കല്ലിൽ, പ്രമോദ് കാരയ്ക്കാട്, വിഷ്ണു പ്രസാദ്, അനൂപ്, എസ്. വി പ്രസാദ്, അനീഷ് മുളക്കുഴ, മുൻസിപ്പൽ കൗൺസിലർ ബി. ജയകുമാർ, സുധാമണി, ശ്രീദേവി ബാലകൃഷ്ണൻ, ഭാർഗവി ടീച്ചർ എന്നിവർ നേതൃത്വം നൽകി.