പത്തനംതിട്ട: കേരളാ ചേരമർ സംഘം (കെ.സി.എസ്) ജില്ലാ കമ്മിറ്റി പുനഃസംഘടന സംസ്ഥാന ജനറൽ സെക്രട്ടറി ഐ.ആർ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.പി.ഡി.രാജൻ, കെ.കെ.ഭാസ്‌കരൻ, മഹിളാസംഘം സംസ്ഥാന ജനറൽ സെക്രട്ടറി സുശീല സന്തോഷ്,എൻ.സി.ഗോപി, ടി.ബി.പുഷ്പാകരൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ.അഡ്വ.വി.കെ.സുനിൽകുമാർ(പ്രസിഡന്റ്),പി.പി. തങ്കപ്പൻ(വൈസ് പ്രസിഡന്റ്), ടി.ബി.പുഷ്പാകരൻ(സെക്രട്ടറി), കെ.പി. രവീന്ദ്രൻ(ജോ.സെക്രട്ടറി), എൻ.ജി.ഗോപി(ഖജാൻജി).