മല്ലപ്പള്ളി: ചെങ്ങരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി സി.കെ.മോഹനൻ നായരെ തെരഞ്ഞെടുത്തു. ഈ മാസം 9ന് ഓർത്തഡോക്‌സ് പള്ളി ഹാളിൽ നടന്ന വോട്ടെടുപ്പിൽ മുഴുവൻ സീറ്റും നേടി ഇടതുമുന്നണി നേതൃത്വം നൽകിയ സഹകരണ ജനാധിപത്യ മുന്നണി ഭരണം നിലനിറുത്തുകയായിരുന്നു. മുൻ പ്രസിഡന്റ് സാബു ജോസഫ്, ബാബു പാലക്കൽ, രാജു മണ്ണിൽ, സി.കെ. മോഹനൻ നായർ, ബിജു ഈപ്പൻ, എം.കെ.ബാബു, നളിനാക്ഷൻ നായർ എസ്,ജെയിംസ് വർഗീസ്, ഉഷ രാജൻ, ജെസി ചാക്കോ, ലെനി മാത്യു, വി.കെ.രാജേഷ്,ഷാജി സാം തച്ചക്കാലിൽ എന്നിവരാണ് വിജയിച്ച ഭരണസമിതി അംഗങ്ങൾ. ഇന്നലെ രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സഹകരണ ജനാധിപത്യ മുന്നണിയിലെ അംഗങ്ങൾ തമ്മിൽ നടന്ന മത്സരത്തിൽ മുൻ പ്രസിഡന്റ് സാബു ജോസഫിനെ ഒരു വോട്ടിന് പരാജയപ്പെടുത്തിയാണ് (6- 7) സി.കെ. മോഹനൻനായർ വിജയിച്ചത്.