ചെങ്ങന്നൂർ: കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠത്തിലെ ശ്രീനാരായണ ധർമ്മചര്യാ യജ്ഞം എസ്.എൻ ട്രസ്റ്റ് എക്‌സിക്യൂട്ടിവ് അംഗം ഡോ. എ.വി ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ആശ്രമം പ്രസിഡന്റ് സുരേഷ് മുടിയൂർക്കോണം അദ്ധ്യക്ഷത വഹിച്ചു. മഠാധിപതി സ്വാമി ശിവബോധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രകൃതി സംരക്ഷണം, സൂര്യ പൊങ്കാല എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഡോ.ആശീർവാദ് കോന്നി പ്രഭാഷണം നടത്തി.