konni-medical-college1

കോന്നി: ജില്ലയിലെ ഏക സർക്കാർ മെഡിക്കൽ കോളേജായ കോന്നി മെഡിക്കൽ കോളേജിന്റെ ആദ്യഘട്ടപണികൾ പൂർത്തിയാകുന്നു. 375 കോടി 7 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിലെ 165.5 കോടി രൂപയുടെ പണികളാണ് പുരോഗമിക്കുന്നത്.

ആശുപത്രിയുടെയും കോളേജ് കെട്ടിടത്തിന്റെയും പണികൾ പൂർത്തിയാക്കി ഒ.പി പ്രവർത്തനമാരംഭിച്ചാൽ മാത്രമേ മെഡിക്കൽ കോളേജിന് അപേക്ഷ നൽകാൻ കഴിയൂ. മെഡിക്കൽ കോളേജിന്റെ പണികൾ വിലയിരുത്താൻ ആരോഗ്യവകുപ്പ് മന്ത്രി സ്ഥലം സന്ദർശിക്കണമെന്ന് അടൂർ പ്രകാശ് എം.പി ആവശ്യപ്പെട്ടിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പും കനത്ത മഴയും കാരണം പണികൾക്ക് താമസം നേരിട്ടിരുന്നു. അക്കാദമിക് ബ്ലോക്കിന്റെയും ഹോസ്പിറ്റൽ ബ്ലോക്കിന്റെയും അവസാനഘട്ട പണികളാണ് ഇപ്പോൾ നടക്കുന്നത്. രണ്ട് മാസത്തിനുള്ളിൽ ഇത് പൂർത്തിയാകും. സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റ് വിഹതവും കിഫ്ബിയുടെയും നബാർഡിന്റെയും ഫണ്ടും ഉപയോഗിച്ചാണ് പണികൾ പുരോഗമിക്കുന്നത്.

ആദ്യഘട്ടത്തിൽ ചെലവിടുന്നത്: 165.5 കോടി

കോന്നി മെഡിക്കൽ കോളേജ്

1.110 ലക്ഷം ചതുരശ്ര അടി കോളേജ് കെട്ടിടവും 3.35 ലക്ഷം ചതുരശ്ര അടി ആശുപത്രി കെട്ടിടവും.

300 കിടക്കകളുള്ള ഹോസ്പിറ്റൽ ബ്ലോക്ക്, മെഡിക്കൽ കോളേജ് എക്സ്റ്റെൻഷൻ, അഡ്മിനിസ്ട്രറ്റീവ് ബ്ലോക്ക്, ഗേൾസ് - ബോയ്‌സ് ഹോസ്റ്റലുകൾ, നാല് വിഭാഗങ്ങളായുള്ള സ്റ്റാഫ് ക്വാർട്ടേസുകൾ, ആഡിറ്റോറിയം, ഡോർമെറ്ററി, സോളാർ പവർ പ്ലാന്റ്, ശുദ്ധജല വിതരണ പദ്ധതി, മെഡിക്കൽ കോളേജിലേക്കുള്ള പ്രധാന റോഡ്.