ചെങ്ങന്നൂർ: മൂല്യബോധമുളള ജീവിതത്തിന് രാമായണപഠനം ഉപകരിക്കുമെന്ന് എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എൻ.സുകുമാരപണിക്കർ പറഞ്ഞു. ചെങ്ങന്നൂർ എൻ.എസ്.എസ് യൂണിയൻ ഹ്യൂമൻ റിസോഴ്‌സസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ എട്ടാമത് രാമായണ പ്രശ്‌നോത്തരി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ വൈസ് പ്രസിഡന്റ് പി.നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ബി.കെ.മോഹൻദാസ്,എച്ച്.ആർ.സെന്റർ കോ-ഓഡിനേറ്റർ അഡ്വ.ഡി.നാഗേഷ്‌കുമാർ, കെ.ബി.പ്രഭ, പ്രാെഫ.വി.കെ.ഗോപാലകൃഷ്ണപണിക്കർ, ഉളനാട് ഹരികുമാർ, ടി.പി.രാമാനുജൻ നായർ, ബി.സന്തോഷ് കുമാർ, രമേശ് ചന്ദ്രൻപിളള, ജയകുമാർ പേരിശേരി, അഡ്വ.കെ.ആർ.സജീവൻ, യൂണിയൻ ഇൻസ്‌പെക്ടർ വി.കെ.രാധാകൃഷ്ണൻ, എസ്.ശ്രീജിത്ത്, പി.വി.രാജേഷ്, രഞ്ജിത്ത് പാണ്ടനാട്, രാധാകൃഷ്ണൻ നായർ, വനിത യൂണിയൻ പ്രസിഡന്റ് സുധ.കെ.പിളള, സെക്രട്ടറി സുമ സുധാകരൻ എന്നിവർ പ്രസംഗിച്ചു. മാവേലിക്കര എച്ച്.ആർ സെന്റർ കോ-ഓഡിനേറ്റർ ഡോ.പ്രദീപ് ഇറവക്കര പ്രശ്‌നോത്തരി നയിച്ചു.