anto-antony
തിരുവല്ല ഡിവിഷനിലെ ആദ്യ സമ്പൂർണ്ണ വനിത തപാലാഫീസായ ആറന്മുള പഞ്ചായത്തിലെ ഇടയാറന്മുള ഓഫീസിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി. നിർവ്വഹിക്കുന്നു.

കോഴഞ്ചേരി: തിരുവല്ല ഡിവിഷനിലെ ആദ്യ സമ്പൂർണ വനിത തപാലാഫീസായ ആറന്മുള പഞ്ചായത്തിലെ ഇടയാറന്മുള ഓഫീസിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം ഒരു ഡിവിഷനിൽ ഒരു സമ്പൂർണ വനിത തപാലാഫീസ് എന്ന പദ്ധതിയിലാണ് ഇടയാറന്മുള തപാലോഫീസിനെ തിരഞ്ഞെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ആറന്മുള മുൻ എം.എൽ.എ സരളാദേവി, ജില്ലാ പഞ്ചായത്തംഗം വിനീത അനിൽ, വാർഡ് മെമ്പർ പ്രസാദ് വേരുങ്കൽ, എസ്.കാമരാജ്, ലളിതാംബിക, ഇ.ബാലകൃഷ്ണൻ നായർ, പോസ്റ്റൽ ഇൻസ്‌​പെക്ടർമാരായ ബിന്ദു, ആശാലക്ഷ്മി എന്നിവർ പ്രസംഗിച്ചു. പോസ്റ്റൽ സൂപ്രണ്ട് ലത ഡി.നായർ സ്വാഗതവും, സബ് പോസ്റ്റ് മിസ്ട്രസ് ശ്രീല ജി.നന്ദിയും പറഞ്ഞു.