ചെങ്ങന്നൂർ: മുൻ പ്രധാനമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അടൽ ബിഹാരി വാജ്‌പേയിയുടെ ഒന്നാം സ്മൃതിദിനമായ ഇന്നലെ ബി.ജെ.പി ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബി.ജെ.പി മണ്ഡലം ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലിൽ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സജു കുരുവിള, എം.ജി.എം നമ്പൂതിരി, എസ്.വി പ്രസാദ്, രമേശ് പേരിശേരി, സുരേഷ് അശ്വിനി, രാധാകൃഷ്ണൻ ചെറിയനാട്, സുരേഷ് കുമാർ,പ്രമോദ് കോടിയാട്ടുകര, ജയശ്രീ, സതീഷ് കൃഷ്ണൻ, ഫിലിപ്പ് നൈനാൻ എന്നിവർ പ്രസംഗിച്ചു.