s-n-sreedharannamboothiri

ചെങ്ങന്നൂർ: ഇത് ജീവിത നിയോഗവും വർഷങ്ങളായുളള ആഗ്രഹത്തിന്റെ പൂർത്തീകരണവുമാണെന്ന് പമ്പാമേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട തിരുവൻവണ്ടൂർ മരങ്ങാട്ടുമഠം എസ്.എൻ. ശ്രീധരൻ നമ്പൂതിരി പറഞ്ഞു. അടുത്ത ഒരു വർഷക്കാലം പമ്പാഗണപതിക്ക് നിത്യപൂജ നടത്തുവാനുളള നിയോഗമാണ് ശ്രീധരൻ നമ്പൂതിരിക്ക് ലഭിച്ചത്. ശബരിമലയിലും മാളികപ്പുറത്തും മണ്ഡല മകരവിളക്ക് കാലത്തും മാസപൂജാവേളകളിലും വിശേഷ ദിവസങ്ങളിലും മാത്രമാണ് നടതുറക്കുന്നത്. എന്നാൽ പമ്പാ ഗണപതി കോവിൽ നിത്യവും തുറക്കും. ഇവിടെ യൗവനയുക്തകളായ സ്ത്രീകൾക്ക് പ്രവേശിക്കുന്നതിന് വിലക്കില്ല. നിത്യേന നൂറുകണക്കിന് വനിതകളാണ് ഇവിടെ ദർശനത്തിനായി എത്തുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആറൻമുള ഗ്രൂപ്പിലെ പന്നിപ്രയാർ ക്ഷേത്രത്തിലെ മേൽശാന്തിയാണ് ശ്രീധരൻ നമ്പൂതിരി. ആറന്മുള, പുലിയൂർ എന്നിവിടങ്ങളിൽ മേൽശാന്തിയായും ചെങ്ങന്നൂർ മഹാക്ഷേത്രത്തിൽ കീഴ്ശാന്തിയായും പ്രവർത്തിച്ചിട്ടുണ്ട്. കുട്ടംപേരൂർ പാലത്തിൻകര ഇല്ലത്ത് സാവിത്രീദേവിയാണ് ഭാര്യ. ശ്രീലക്ഷ്മി, ശ്രീധന്യ എന്നിവരാണ് മക്കൾ.