മല്ലപ്പള്ളി: പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകദിനാചരണം നടത്തി. അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അദ്ധ്യക്ഷനായിരുന്നു. വിവിധ കൃഷിമേഖകളിൽ മികവ് തെളിയിച്ച 10 കർഷകരെ ചടങ്ങിൽ ആദരിച്ചു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിസി കുര്യൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം എസ്.വി.സുബിൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഹിണി ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണൻ നടുവിലേമുറി,കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിബി ടി.നീണ്ടിശേരി,കൃഷി ഓഫീസർ ജോസഫ് ജോർജ്ജ്, പഞ്ചായത്ത് അംഗങ്ങളായ ജോസഫ് ഇമ്മാനുവൽ, പി.എസ്. രാജമ്മ, പ്രകാശ് കുമാർ വടക്കേമുറി, മേരി സജി, പ്രിൻസി കുരുവിള, ജേക്കബ് തോമസ്, മോളി ജോയ്, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡോ.ജേക്കബ് ജോർജ്ജ്, കാർഷിക വികസന സമിതി അംഗങ്ങളായ വാളകം ജോൺ, കെ.എസ് വിജയൻപിള്ള, തോമസ് ജേക്കബ് കെ.ജോസഫ് മാത്യു, സി.എൽ. ബാലചന്ദ്രൻപിള്ള, ശശിധരപണിക്കർ എന്നിവരും കെ.ടി തോമസ്, അസിസ്റ്റന്റ് കൃഷി ഓഫീസർ ജെ.സത്യകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.