ചെങ്ങന്നൂർ: വയനാട്, കോഴക്കോട്, മലപ്പുറം ജില്ലകളിലേക്ക് തിരുവൻവണ്ടൂർ എന്റെ ഗ്രാമം വാട്ട്‌സാപ്പ് കൂട്ടായ്മ സഹായമെത്തിക്കും. ഇതിന്റെ ഭാഗമായി തിരുവൻവണ്ടൂർസഹകരണ ബാങ്കിനു സമീപമുള്ള തോപ്പിൽ ബിൽഡിംഗിൽ സമാഹരണകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ഒരുട്ടിപ്പർ ലോറി നിറയെ സാധനങ്ങൾ നിറച്ചാണ് ഗ്രൂപ്പിലെ അഞ്ച് അംഗ സംഘമാണ് വയനാടിന് പുറപ്പെട്ടത്.അരി,പഞ്ചസാര, തേയില, കാപ്പിപ്പൊടി, ഗോതമ്പ് പൊടി, റവ, അരിപ്പൊടി, തുവര, കടല, ചെറുപയർ തുടങ്ങി പലവ്യഞ്ജനങ്ങൾ അടക്കം ബേബി ഫുഡ്‌സ്, വെളിച്ചെണ്ണ, വാഷിംഗ് സോപ്പ്, ക്ലീനിംഗ് ലോഷൻ, ബക്കറ്റ്, മഗ്ഗ്, പേസ്റ്റ്, ബ്രഷുകൾ സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും ഉള്ളവസ്ത്രങ്ങൾ എന്നിവയടങ്ങുന്നതാണ് ഓരോ കിറ്റുകളുമെന്ന് അഡ്മിൻ പാനൽ അറിയിച്ചു.