krishibhavan

പത്തനംതിട്ട: നഗരസഭയുടെ കൃഷിഭവന് സ്വന്തം കെട്ടിടം കർഷകദിനത്തിൽ യാഥാർത്ഥ്യമായി. കല്ലറക്കടവ് പാമ്പൂരിപ്പാറയിൽ നിർമിച്ച കെട്ടിടം നഗരസഭ ചെയർപേഴ്സൺ ഗീതാ സുരേഷ് തുറന്നു കൊടുത്തു. രജനി പ്രദീപ് നഗരസഭ ചെയർപേഴ്സൺ ആയിരുന്ന കാലത്താണ് കൃഷിഭവന് സ്വന്തം കെട്ടിടം കല്ലറക്കടവിൽ നിർമ്മിയ്ക്കാൻ തീരുമാനിച്ചത്. അന്നത്തെ വൈസ് ചെയർമാൻ പി.കെ.ജേക്കബ് 30 ലക്ഷം രൂപ ബഡ്ജറ്റിൽ വകയിരുത്തി ടെൻഡർ നടപടികൾ പുർത്തീകരിച്ചിരുന്നു. പാമ്പൂരിപ്പാറയിൽ നഗരസഭയുടെ 10 സെന്റ് സ്ഥലമാണ് കൃഷിഭവനായി കണ്ടെത്തിയത്. ഓഫീസറുടെ മുറി, കോൺഫറൻസ് ഹാൾ, ജീവനക്കാർക്കുള്ള മുറികൾ, തൈകളും വളങ്ങളും സൂക്ഷിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ജനറൽ ആശുപത്രിക്ക് പിന്നിൽ ഡോക്ടർഴ്സ് ലെയ്നോട് ചേർന്നുള്ള കെട്ടിടത്തിൽ വാടകയ്ക്കാണ് കൃഷിഭവൻ പ്രവർത്തിച്ചിരുന്നത്.

വൈസ് ചെയർമാൻ എൻ.സഗീർ അദ്ധ്യക്ഷത വഹിച്ചു, വാർഡ് കൗൺസിലർ അഡ്വ. റോഷൻ നായർ, കൗൺസിലർമാരായ രജനി പ്രദീപ്, കെ.ജാസിംകുട്ടി, സജി കെ.സൈമൺ, ബിജിമോൾ മാത്യു, പി.കെ അനീഷ്, പി.കെ.ജേക്കബ്, വി.മുരളീധരൻ, അൻസർ മുഹമ്മദ്, ദീപു ഉമ്മൻ, റോസ് ലിൻ സന്തോഷ്, സസ്യ സജീവ്, ബീന ഷെരീഫ്, സജിനി മോഹനൻ, അംബിക വേണു, സുശീല പുഷ്പൻ, ഷൈനി ജോർജ്, ശോഭാ കെ.മാത്യു, ബി.ബി റെജിന, കൃഷി ഓഫീസർ ഐ.തോമസ് കുട്ടി തുടങ്ങിയവർ സംസാരിച്ചു.