തിരുവല്ല: എസ്.എൻ.ഡി.പി യോഗം 6326-ാം തൈമറവുംകര ശാഖയിലെ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്നുമുതൽ കന്നി 5 വരെ നടക്കുന്ന ഗുരുദേവ കൃതികളുടെ പാരായണ യജ്ഞത്തിന് ഭക്തിനിർഭരമായ തുടക്കം. ശാഖയിലെ എല്ലാ വീടുകളിലും നടക്കുന്ന പാരായണ യജ്ഞം തിരുവല്ല യൂണിയൻ കൺവീനർ അനിൽ എസ്.ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ സന്ദേശം നൽകി. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘം യൂണിയൻ കൺവീനർ സുധാഭായി, ബാലജനയോഗം യൂണിയൻ കോ- ഓർഡിനേറ്റർ വി.ജി.വിശ്വനാഥൻ, ശാഖാ പ്രസിഡന്റ് സിജു കാവിലേത്ത്, സെക്രട്ടറി രാജേഷ് ശശിധരൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വിപിൻ വാസുദേവൻ, വനിതാ സംഘം പ്രസിഡന്റ് ശോഭ ശശിധരൻ, സെക്രട്ടറി ശ്രീജ പ്രദീപ് എന്നിവർ പ്രസംഗിച്ചു. ഷാജി ശാന്തി കാർമ്മികത്വം വഹിച്ചു.