nss-college-ncc
പന്തളം എൻഎസ്എസ് കോളേജിലെ എൻസിസി കേഡറ്റുകൾക്ക് കടയ്ക്കാട് കുരമ്പോലിൽ അജയകുമാർ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു വേണ്ടി ഭക്ഷ്യ സാധനങ്ങൾ നൽകുന്നു

പന്തളം: കേരളം നേരിടുന്ന പ്രളയ ദുരന്തത്തിൽ സഹായഹസ്തവുമായി കുട്ടികളും. പന്തളം എൻ.എസ്.എസ് കോളേജിലെ കേരള 10-ാം ബറ്റാലിയനിലെ എൻ.സി.സി കേഡറ്റുകളും, കോളേജിലെയും എൻ.എസ്.എസ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വോളന്റിയർമാരും ജനങ്ങൾക്കു മുമ്പിലെത്തി. വീടുകളും കച്ചവട സ്ഥാപനങ്ങളും കയറിയിറങ്ങിയാണ് ഇവർ സാധനങ്ങളും ധനവും സമാഹരിക്കുന്നത്. ആഹാരസാധനങ്ങളും വസ്ത്രങ്ങളുമുൾപ്പെടെയുള്ളവയാണ് ഇവർ ശേഖരിച്ചു ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കുന്നത്. ദുരിതമനുഭവിക്കുന്ന സമൂഹത്തെ എങ്ങനെ നമ്മോടൊപ്പം ചേർത്തു പിടിക്കാം എന്നു കാട്ടിത്തരുകയാണ് മഴയെയും വകവയ്ക്കാതെയുള്ള ഇവരുടെ പ്രവർത്തനങ്ങൾ.