ചെങ്ങന്നൂർ: യുവാക്കളുടേയും കുട്ടികളുടേയും ലഹരിലോബികളുടെ വാഹകരും അടിമകളായും മാറുന്ന സാഹചര്യത്തിൽ മാതാപിതാക്കളും സമൂഹവും ജാഗ്രത പാലിക്കണമെന്ന് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സുധിലാൽ പറഞ്ഞു. പേരിശേരി സെന്റ്‌മേരീസ് ഓർത്തഡോക്‌സ് യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഫാദർ പി.കെ.കോശി അദ്ധ്യക്ഷത വഹിച്ചു. ഫാ.ജോബിൻ സാമുവേൽ, ഫാ.വിവേക് വർഗീസ്, സാം വർഗീസ്, സെക്രട്ടറി അലൻ അനീഷ്, റിബുജോൺ വലിയപറമ്പിൽ, എ.വി.ജോസഫ്, ലിബിൻ എഴിയ്ക്കൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി നെബു ചിറമേൽ (ട്രസ്റ്റി), സ്റ്റാൻലി (സെക്രട്ടറി), ജെഫിൻ, ഷിജിൻ, ലിൻസു എന്നിവരെ തിരഞ്ഞെടുത്തു.