kumbazha1
നഗരസഭയ്ക്ക് വേണ്ടി ചെയർപേഴ്സൺ ഗീതാ സുരേഷ് അസോസിയേഷൻ പ്രസിഡന്റ് ജെറി അലക്സിൽ നിന്നും സാധനസാമഗ്രികൾ ഏറ്റു​വാ​ങ്ങുന്നു

​​​​​​​​​​​​​​​​​​​​​​​​​​​​​​​​​പ​ത്ത​നം​തിട്ട : നഗരസഭാ 16-ാം വാർഡിൽ ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ രൂപീകരിച്ച സൂര്യ റസിഡൻസ് അസോസിയേഷൻ പ്രളയ ബാധിതരെ സഹായിക്കാൻ അസോസിയേഷൻ അംഗങ്ങളിൽ നിന്നും കുടിവെള്ളം, അരി ലോഷൻ സോപ്പുകൾ പേസ്റ്റ് സ്‌കൂൾ ബാഗ് വിവിധ തരം പുതിയ വസ്ത്രങ്ങൾ ഉൾപ്പെട്ട സാധനസാമഗ്രികൾ ശേഖരിച്ച് പത്തനംതിട്ട നഗരസഭ കൈമാറി. ചടങ്ങിൽ നഗരസഭയ്ക്ക് വേണ്ടി ചെയർപേഴ്സൺ ഗീതാ സുരേഷ് അസോസിയേഷൻ പ്രസിഡന്റ് ജെറി അലക്സിൽ നിന്നും സാധനസാമഗ്രികൾ ഏറ്റുവാങ്ങി. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷ ബിജിമോൾ മാത്യു, ജനമൈത്രി പൊലീസ് സി.മധു,ബീറ്റ് ഓഫീസർമാരായ അയൂബ് ഖാൻ, രാകേഷ് രാജ്, അസോസിയേഷൻ ഭാരവാഹികളായ കെ.കെ ഗോപാലൻ, സോമസുന്ദരൻ, എം.എസ് അലക്സ്, സന്തോഷ് സി.എസ്,പുരുഷോത്തമൻ, എൻ.സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.ശേഖരിച്ച സാധനസാമഗ്രികൾ ബീറ്റ് ഓഫീസർമാരുടെയും അസോസിയേഷൻ കമ്മിറ്റി അംഗങ്ങളുടെയും സഹകരണത്തോടെയാണ് വാഹനത്തിൽ കയറ്റിയത്.