പത്തനംതിട്ട: സ്വതന്ത്ര സാഹിത്യ കൂട്ടായ്മയായ കേരള കാവ്യസാഹിതിയുടെ ജില്ലാ സമിതിയെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് കാവാലം അനിലിന്റെ അദ്ധ്യക്ഷതയിൽ കടമ്മനിട്ട കാവ്യശില്പ സമുച്ചയത്തിൽ കൂടിയ യോഗം അദ്ധ്യാപകനും ബാലസാഹിത്യകാരനുമായ റെജി മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. കാവ്യസാഹിതി സഹസംഘടനാ സെക്രട്ടറി രാമചന്ദ്രൻ പുറ്റുമാനൂർ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം മാത്യു ജോൺ എന്നിവർ പങ്കെടുത്തു. ആയുഷ്‌കാല അംഗത്വ പദ്ധതിയുടെ ഉദ്ഘാടനം കവി വിജു കടമ്മനിട്ട നിർവഹിച്ചു. ജില്ലാ സമിതി.റെജി മലയാലപ്പുഴ (പ്രസിഡന്റ് ),സജേഷ് വെച്ചൂച്ചിറ (വൈസ് പ്രസിഡന്റ്), ജയൻ തനിമ (വൈസ് പ്രസിഡന്റ്), വിജു കടമ്മനിട്ട (സെക്രട്ടറി), കണ്ണൻ കടമ്മനിട്ട (ജോ.സെക്രട്ടറി),സുനിൽ തിരുവല്ല (ജോ.സെക്രട്ടറി)
സുദർശനൻ നായർ (ട്രഷറർ ),കമ്മിറ്റി അംഗങ്ങൾ: ബിന്ദുസജീവ്, സ്മിതാ അനിൽ, രശ്മി തുടങ്ങിയവരെ തിരഞ്ഞെടുത്തു.