കോന്നി: വൈദികനെ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.. കൂടൽ പയറ്റുകാല മനക്കര വീട്ടിൽ ഫാ. റോയി മനക്കരയെയാണ് വീട്ടുകാർ മരിച്ചനിലയിൽ അടൂർ ചായലോട് മൗണ്ട് സിയോൺ മെഡിക്കൽ കോളേജ് ആശുപത്രിലെത്തിച്ചത് ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഓർത്തഡോക്‌സ് സഭയിലെ വൈദികനായിരുന്നു.