lal
മോഹൻലാൽ ഫാൻസ് അസോസിയേഷൻ കോഴഞ്ചേരിയിലെ യുവാക്കൾ

പത്തനംതിട്ട :മലപ്പുറം കക്കാട് പ്രളയ ബാധിത പ്രദേശത്ത് അത്യാവശ്യ സാധനങ്ങളുമായി കോഴഞ്ചേരിയിലെ യുവാക്കളുടെ സംഘം. കോഴഞ്ചേരി മോഹൻലാൽ ഫാൻസ് അസോസിയേഷനിലെ യുവാക്കളുടെ സംഘമാണ് പ്രളയ ബാധിത പ്രദേശത്ത് എത്തിയത്. ഇവരിൽ ഭൂരിഭാഗവും കഴിഞ്ഞ വർഷം പത്തനംതിട്ടയിലെ പ്രളയത്തിൽ ദുരിതം അനുഭവിച്ചവരാണ്. കക്കാട് പ്രദേശത്തുള്ള കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ നൽകിയ ശേഷം ബാക്കി മലപ്പുറം മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ കളക്ഷൻ സെന്ററിന് കൈമാറി. ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ കോഴഞ്ചേരി ഏരിയ കമ്മിറ്റിയാണ് സാധനങ്ങൾ ശേഖരിച്ച് കൈമാറിയത്. ഇനിയും തുടർന്നുള്ള ശുചീകരണ പ്രവർത്തനങ്ങളിലും പങ്കെടുക്കാനാണ് ഇവരുടെ തീരുമാനം.