പുല്ലാട്: ഒന്നാം ക്ലാസിലെ എല്ലാ കുട്ടികൾക്കും ഗണിതത്തിന്റെ അടിസ്ഥാന ശേഷികൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഉല്ലാസഗണിതം പ്രവർത്തന പദ്ധതിക്ക് പുല്ലാട് ബി.ആർ.സിയിൽ തുടക്കമായി. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം അജയകുമാർ വെല്ലുഴത്തിൽ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അനില ബി.ആർ അദ്ധ്യക്ഷത വഹിച്ചു. സബ് ജില്ലയിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ രണ്ട്പേർക്ക് ഒന്ന് എന്ന നിലയിൽ 141 കിറ്റുകൾ വിതരണം ചെയ്തു. ഒന്നാം ക്ലാസിലെ മുഴുവൻ ഗണിത ശേഷികളും 34 കളികളിലൂടെ മനസിലാക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ. പഠനത്തിലെ പിന്നാക്കാവസ്ഥ തിരിച്ചറിഞ്ഞ് പരിഹരിച്ച് ശേഷി കൈവരിക്കാൻ ഉല്ലാസ ഗണിതത്തിലൂടെ സാധിക്കും. കഥകൾ, കവിതകൾ, പാട്ടുകൾ, ഐ.ടി അധിഷ്ഠിത ക്ലാസ് റൂമുകൾ, ഗണിത കേളികൾ എന്നിവ ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സി.ആർ.സി കോ-ഓർഡിനേറ്റർമാരായ സോജി.ലിൻസി.കെ.സാം, ആർ.സ്നേഹലത പണിക്കർ, ജി.എൻ.എൽ.പി.എസ് അദ്ധ്യാപിക ശ്രദേവി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.