കോഴഞ്ചേരി: ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടമി രോഹിണി വള്ളസദ്യയ്ക്കുള്ള വിഭവ സമാഹരണം നടന്നു. അരി, പലവ്യഞ്ജനം തുടങ്ങി വിവിധ വഴിപാട് സാധനങ്ങൾ മൂന്ന് മേഖലകളിൽ നിന്നായി പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ചു. ഇടശ്ശേരിമല കിഴക്കേമല സന്തോഷ് ടി. നായർ 151 പറ അരിയും വന്മഴി പാറേടത്ത് രതീശൻ പിള്ള 101 പറ അരിയും സമർപ്പിച്ചു. പള്ളിയോട സേവാസംഘത്തിന്റെ മൂന്ന് മേഖലകളിലും പ്രത്യേകം സമിതികൾ രൂപീകരിച്ചാണ് വിഭവ സമാഹരണം നടത്തിയത്.