ചെങ്ങന്നൂർ: ബാലഗോകുലത്തിന്റെ അഭിമുഖ്യത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ 23ന് ശോഭായാത്രകൾ നടക്കും. ചെങ്ങന്നൂർ നഗരത്തിൽ മേപ്രം, ഉമയാറ്റുകര, മുണ്ടൻകാവ്, കോടിയാട്ടുകര, മുതവഴി, തിട്ടമേൽ, കിഴക്കേനട, പാണ്ടവൻ പാറ, അങ്ങാടിക്കൽ, അങ്ങാടിക്കൽതെക്ക്, ശാസ്താംകുളങ്ങര, കാർത്തിക നഗർ, പുലിക്കുന്ന്, മംഗലം, മൂലപ്പടവ് എനിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന ശോഭയാത്രകൾ വണ്ടിമല ദേവസ്ഥാനത്ത് സംഗമിച്ച് മഹാശോഭായാത്രയായി ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ സമാപിക്കും.

ഇടനാട് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലുള്ള ശോഭയാത്ര ഇടനാട്
കവലയിൽ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു ഭദ്രേശ്വരം ക്ഷേത്രം, പേരൂർക്കടവ് പാലം വഴി അരത്തകണ്ഠൻകാവിൽ സമാപിക്കും.
മുളക്കുഴയിൽ ശോഭായാത്രകൾ കാണിയ്ക്ക മണ്ഡപം ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി ഗന്ധർവ്വമുറ്റം ഭഗവതി ക്ഷേത്രത്തിൽ സമാപിക്കും. കാത്തിരത്തുംമൂട്, പാറപ്പാട്, ആലിൻചുവട്, പൂതംകുന്ന് എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്രകൾ വായനശാല ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി പെരിങ്ങാല ചക്കുളത്തയ്യത്ത് അസുരവധ കൊടുമുടി ക്ഷേത്രത്തിൽ സമാപിക്കും.
കാരയ്ക്കാട് ശോഭായാത്രകൾ കോണത്ത് ദേവീക്ഷേത്രത്തിൽ സംഗമിച്ച് മഹാശോഭയാത്രയായി കാരക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സമാപിക്കും.
തിരുവൻവണ്ടൂരിൽ ശോഭായാത്രകൾ തിരുവൻവണ്ടൂർ ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിക്കും.
ആലായിൽ കനാൽ ജംഗ്ഷനിൽ സംഗമിച്ച് പെണ്ണുക്കര ദേവീക്ഷേത്രത്തിൽ സമാപിക്കും. ആല, ഉമാപതിപുരം, നെടുവരംകോട് എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ ആല ജംഗ്ഷനിൽ സംഗമിച്ച് ആലാക്കാവ് ദേവീക്ഷേത്രത്തിൽ സമാപിക്കും.
വെണ്മണിയിൽ ശോഭായാത്രകൾ പിള്ളേർകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സംഗമിച്ച് മഹാശോഭായാത്രയായി കല്യാത്ര ദേവീക്ഷേത്രത്തിൽ സമാപിക്കും. കരോട് ശ്രീനാരായണ ദിവ്യജ്യോതിർമയി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര കുതിരവട്ടം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സമാപിക്കും.
പുന്തല മണ്ഡലത്തിൽ പുന്തല ഏറം, പുന്തലവടക്ക് എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്രകൾ പുന്തല വെട്ടിക്കാട്ടേത്ത് ദേവീക്ഷേത്രത്തിൽ സമാപിക്കും. ശാറങ്ങകാവ്, ശറങ്ങമല, പുന്തലതാഴം എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്രകൾ ഇല്ലത്തുമേപ്പുറത്തു സംഗമിച്ച് ശാർങ്ങകാവ് ദേവീക്ഷേത്രത്തിൽ സമാപിക്കും.
പുലിയൂർ മണ്ഡലത്തിൽ വാഴകൂട്ടം, പുലിയൂർ കിഴക്ക്, കുളിക്കാംപാലം, പാലചുവട്, പുലിയൂർ വടക്ക് എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്രകൾ ഗണപതിക്ഷേത്രത്തിൽ സംഗമിച്ച് മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിക്കും.