citu-sammelanam

ചെങ്ങന്നൂർ: പ്രഭുറാം മിൽസ് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.പി ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു. കെ.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.എച്ച് റഷീദ്, സി.ഐ.ടി.യു ഏരിയ സെക്രട്ടറി സി.കെ. ഉദയകുമാർ, കെ.കെ.ചന്ദ്രൻ, ബിനു സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു . സെക്രട്ടറി രാജേന്ദ്രൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു. ആർ.വിജയകുമാർ സ്വാഗതവും അജികുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി സജി ചെറിയാൻ എം.എൽ.എ (പ്രസിഡന്റ്), കെ.ഹരിദാസ് (വർക്കിംഗ് പ്രസിഡന്റ്), വിജയകുമാർ (വൈസ് പ്രസിഡന്റ് ), രാജേന്ദ്രൻ നായർ (സെക്രട്ടറി), കെ.ജി പ്രദീപ് (ജോയിന്റ് സെക്രട്ടറി), ടി.ഡി.സിന്ധു (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു