ksktu

പത്തനംതിട്ട: സംവരണ നയം അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കെ.എസ്.​​കെ.ടി.യു നേതൃത്വത്തിൽ കർഷകത്തൊഴിലാളികൾ പ്രതിഷേധിച്ചു.
യോഗം ജില്ലാ സെക്രട്ടറി സി.രാധാകൃഷ്ണൻ ഉദ്​ഘാടനം ചെയ്​തു. ജില്ലാ പ്രസിഡന്റ്​ പി.എസ്. കൃഷ്ണകുമാർ അദ്ധ്യക്ഷനായിരുന്നു. എം.എസ്.​ രാജേന്ദ്രൻ, പി.കെ.സത്യവ്രതൻ, രാധാ രാമചന്ദ്രൻ, ടി.എ.രാജേന്ദ്രൻ, എം.ജെ.അച്ചൻകുഞ്ഞ്​, പി.രാധാകൃഷ്ണൻ നായർ, എസ്. ഷിബു എന്നിവർ സംസാരിച്ചു.